കുട്ടികളുടെ മുന്നിൽ വെച്ച് പരിശീലകയെ കടുവ കടിച്ചുകീറി; വീഡിയോ കാണാം

അമേരിക്കന്‍ പ്രവശ്യയായ അലബാമയിലാണ് കൂറ്റന്‍ സര്‍ക്കസ് കടുവ പരിശീലകയ്ക്കു നേരെ ആക്രമണം നടത്തയത്.

അഭ്യാസത്തിനു മുന്‍പുള്ള പരിശീലന സമയത്തായിരുന്നു ആക്രമണം. കുട്ടികളുള്‍പ്പടെയുള്ള സന്ദര്‍ശകര്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. ആക്രമണത്തിനു ശേഷം കടുവ പരിശീലകയെ കടിച്ചെടുത്ത് അല്‍പ്പദൂരം വലിച്ചിഴച്ചുകൊണ്ടു പോവുകയും ചെയ്തു. സഹപരിശീലകനെത്തി ഒരു മിനിറ്റോളം പരിശ്രമിച്ച ശേഷമാണു കടുവയില്‍ നിന്നു പരിശീലകയെ മോചിപ്പിക്കാനായത്. സഹപരിശീലകൻ കയ്യിലിരുന്ന ദണ്ഡുപയോഗിച്ചു മർദ്ദിച്ചെങ്കിലും ആദ്യമൊന്നും പിടിവിടാൻ കടുവ കൂട്ടാക്കിയില്ല.

വെള്ളക്കടുവയും ബംഗാള്‍ കടുവയുമാണ് പരിശീലകയ്ക്കൊപ്പം കൂട്ടിലുണ്ടായിരുന്നത്. ഇതില്‍ ബംഗാള്‍ കടുവയാണ് ആക്രമണം നടത്തിയത്. ആക്രമണം കണ്ടതോടെ ഭയന്ന കുട്ടികളുടെ കണ്ണ് അമ്മ ഓടിയെത്തി മൂടിപ്പിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടുവയുടെ കളി സഹപരിശീലകന്‍ തക്ക സമയത്തിടപെട്ടില്ലെങ്കില്‍ കൈവിട്ടു പോയേനെയെന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയ സന്ദര്‍ശക ആഷ്‌ലി പറഞ്ഞു.

ആക്രമണം നടത്തിയ 7 വയസ്സുകാരനായ കടുവയുടെ പേര് ഗാന്ധി എന്നാണ്. ആക്രമണത്തിനിരയായ വിന്‍സെന്‍റ എന്ന പരിശീലക 3 വര്‍ഷമായി ഈ കടുവയെ പരിശീലിപ്പിക്കുന്നു. പെട്ടെന്നുള്ള ഭയമോ ആശങ്കയോ ആകാം ആക്രമണം നടത്താന്‍ കടുവയെ പ്രേരിപ്പിച്ചതെന്നാണു കരുതുന്നത്. കാലില്‍ ആഴത്തില്‍ മുറിവേറ്റ വിന്‍സെന്‍റ ആശുപത്രിയിലാണ്.

അലബാമയില്‍ സംഘടിപ്പിച്ച മേളയുടെ ഭാഗമായാണ് മൃഗങ്ങളെ ഉപയോഗിച്ചുള്ള സര്‍ക്കസ് അവതരിപ്പിച്ചിരുന്നത് . ഏതായാലും കടുവയുടെ ആക്രമണത്തോടെ ഭയന്ന അധികൃതര്‍ ഇനി വന്യമൃഗങ്ങളെ ഉപയോഗിച്ചുള്ള അഭ്യാസങ്ങള്‍ മേളയില്‍ ഉണ്ടാകില്ലെന്നു തീരുമാനിച്ചിരിക്കുകയാണ്.

വ്യത്യസ്തമായ വാർത്തകൾ വായിക്കാം...

 
Last modified on 31/10/2016

Share this article

Tagged under

Related items

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.