ആർക്കും തുണിയില്ല; 'ഫുൾ നേക്കഡ്' - ഇതെന്ത് പരിപാടിയാണ്, വീഡിയോ കാണാം

വ്യത്യസ്ഥതയും അതിസാഹസികതയും നിറഞ്ഞ പരിപാടികള്‍ കൊണ്ട് എന്നും പ്രേക്ഷകരെ അമ്പരിപ്പിച്ച ടെലിവിഷന്‍ ചാനലാണ് ഡിസ്‌കവറി.

അക്കൂട്ടത്തില്‍ എവര്‍ക്ക് ഏറെ പ്രേക്ഷകരുള്ള പരിപാടിയാണ് നേക്കഡ് ആന്‍ഡ് അഫ്രയ്ഡ്. ഒരാണിനെയും പെണ്ണിനെയും വനത്തിനുള്ളില്‍ പൂര്‍ണമായും ആദിമവര്‍ഗശൈലിയില്‍ ജീവിക്കാന്‍ വിടുന്നതാണ് പരിപാടി. ഭക്ഷണവും വെള്ളവും ആയുധങ്ങളും തീയും ഉറക്കസ്ഥലവും അടക്കം എല്ലാം കാട്ടില്‍ നിന്ന് തന്നെ കണ്ടെത്തണം എന്നതാണ് പരിപാടിയുടെ നിബന്ധന.

ഒരുമാസത്തോളമൊക്കെ ഷോയുടെ ഭാഗമായി കാട്ടില്‍ കഴിയുന്ന അഭിനേതാക്കളുണ്ട്. മനുഷ്യന്‍ ഏറെ പുരോഗമിച്ച ഈ കാലത്ത് വസ്ത്രം പോലുമില്ലാതെ രണ്ട് പേര്‍ കാട്ടില്‍ കഴിയുന്നതിന്റെ കാഴ്ചക്ക് നല്ലവിപണിമൂല്യമുണ്ട് എന്നത് വസ്തുത. പക്ഷെ അങ്ങേയറ്റം യാഥാര്‍ത്ഥ്യം എന്ന പേരില്‍ ഡിസ്‌കവറി പ്രേക്ഷകരെ കബളിപ്പിക്കുകയാണ് എന്നാണ് വിമര്‍ശകരുടെ വിശദീകരണം. ഒന്നാമത് മത്സരാര്‍ത്ഥികള്‍ തനിച്ചല്ല കാട്ടിലേക്ക് പോകുന്നത് എന്ന് ഇവര്‍ തെളിവുകളോടെ വ്യക്തമാക്കുന്നു. എന്ത് ആപത്ഘട്ടം ഉണ്ടായാലും സഹായിക്കാന്‍ മെഡിക്കല്‍ സംഘം അടക്കമുള്ള സംവിധാനങ്ങള്‍ ഇവരെ പിന്തുടരുന്നുണ്ട് എന്നതാണ് മറ്റൊന്ന്. പ്രൊഡക്ഷന്‍ ക്യാമറകള്‍ തൊട്ടടുത്ത ദൂരത്തില്‍ എപ്പോഴും ഇവര്‍ക്കൊപ്പം ഉണ്ട്.

ചിത്രീകരണ സംഘത്തിന് ആവശ്യമായത്ര ഭക്ഷണവും ആധുനിക ആശയവിനിമയ സംവിധാനങ്ങളും കാട്ടിനുള്ളില്‍ ലഭ്യമാണ്. കാട്ടില്‍ നിന്ന് കിട്ടുന്ന കായ്കനികളും മൃഗങ്ങളുടെ ഇറച്ചിയും മാത്രമാണ് ഭക്ഷണം എന്നതും വെറും നുണയാണത്രെ. എന്നിരുന്നാലും ഇത്തരമൊരു ഷോയില്‍ കുറേയൊക്കെ കള്ളത്തരം ഉണ്ടാകില്ലെന്ന് അറിയാത്തവരല്ല പ്രേക്ഷകരെന്ന് ഡിസ്‌കവറിക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് തെളിവുകളടക്കം ഇത്രയധികം പൊളിച്ചടുക്കലുകള്‍ വന്നിട്ടും ഷോ ഇപ്പോഴും മുന്നില്‍ തന്നെ നില്‍ക്കുന്നത്, ഇത്ര ദുഷ്‌കരമായ അഭിനയത്തിന് ആളെ കിട്ടുന്നതും. കൂടുതല്‍ ദൃശ്യമികവോടെയും സാഹസിക കൂട്ടുകളോടെയുമാണ് പുതിയ എഡിഷനും ഡിസ്‌കവറി പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നത്.

വ്യത്യസ്തമായ വാർത്തകൾ വായിക്കാം...

 

Share this article

Tagged under

Related items

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.