പുതിയ പ്രസിഡന്റായ ട്രംപിന്റെ ഭാര്യ; ഇത്രയും ഹോട്ടാണോ പ്രഥമ വനിത

ട്രംപിനേക്കാള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന സുന്ദരി അതാണ് ഇപ്പോള്‍ മെലാനിയ ട്രംപ്.

പുതിയ പ്രസിഡന്റിന്റെ ഭാര്യ അതിസുന്ദരിയും ഒപ്പം സെക്‌സിയുമാണ്. അതുകൊണ്ട് തന്നെ അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ ഇപ്പോള്‍ തന്നെ മെലാനിയക്ക് പിന്നാലെയാണ്. മോഡല്‍ കൂടിയായ മെലാനിയ ട്രംപിന്റെ പൂര്‍വകാല ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ ചൂടന്‍ ചിത്രങ്ങളും അമേരിക്കയെ നേരത്തെ ഞെട്ടിച്ചിരുന്നു. മെലാനിയയുടെ നഗ്‌നചിത്രങ്ങള്‍ വലിയ വാര്‍ത്തയും അല്ല. എന്നാല്‍ ട്രംപ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മെലാനിയ പഴയ സാധാരണ മോഡലല്ല. ഇപ്പോള്‍ 48 വയസ്സാണ് മെലാനിയ ട്രംപിന്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരികയും ട്രംപ് ജയിക്കുകയും ചെയ്തതോടെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയുടെ പുതിയ പ്രഥമ വനിതയെ സംബന്ധിച്ച കൗതുകങ്ങള്‍ പരതുന്ന തിരക്കിലാണു മാദ്ധ്യമപ്രവര്‍ത്തകര്‍. രണ്ടു നൂറ്റാണ്ടിനിടെ വിദേശത്ത് ജനിച്ച ആദ്യ അമേരിക്കന്‍ പ്രഥമ വനിതയായിരിക്കും മെലാനിയ എന്നതാണ് ഏറെ രസകരം.

അന്റോണി വെര്‍ഗ്ലാസ് എടുത്ത് ജി ക്യു മാഗസിന്‍ പ്രസിദ്ധീകരിച്ചതാണ് ചിത്രം. സാദാ പ്രഥമ വനിതയല്ല അമേരിക്കയുടെ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഇത്രയും വിവാദങ്ങളുണ്ടാക്കിയ ഒരു ദമ്പതിമാര്‍ വൈറ്റ് ഹൗസിലെത്തുന്നത്. അമേരിക്കന്‍ പ്രഥമ വനിതയായി നമ്മള്‍ എന്നും കുന്നും കാണുന്ന ഒരു മുഖമല്ല മെലാനായ ട്രംപിനുള്ളത്. പ്രസിഡണ്ട് ട്രംപിനെ പോലെ തന്നെ ഇവരും തികച്ചും വ്യത്യസ്തയാണ്. അന്റോണി വെര്‍ഗ്ലാസ് എടുത്ത് ജി ക്യു മാഗസിന്‍ പ്രസിദ്ധീകരിച്ചതാണ് ചിത്രം. ഇന്നും ഇന്നലെയുമല്ല ഡൊണാള്‍ഡ് ട്രംപിനെ വിവാഹം കഴിക്കുന്നതിന് മുമ്പേ തന്നെ അറിയപ്പെടുന്ന മോഡലാണ് മെലാനിയ.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജി ക്യു മാഗസിന്‍ മെലാനിയയെ വച്ച് ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. അതിലെ ചില ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. അന്റോണി വെര്‍ഗ്ലാസ് എടുത്ത് ജി ക്യു മാഗസിന്‍ പ്രസിദ്ധീകരിച്ചതാണ് ചിത്രം. പൂര്‍ണനഗ്‌നയായി വീണ്ടും 2001ലാണ് ബ്രിട്ടീഷ് ജി ക്യു മാഗസിന് വേണ്ടി മെലാനിയ ട്രംപ് പൂര്‍ണനഗ്‌നയായി ഫോട്ടോഷൂട്ട് നടത്തിയത്. ഈ ചിത്രം ജി ക്യു മാഗസിന്റെ കവര്‍ ചിത്രമായി അച്ചടിച്ചുവന്നു. ഇത് മെലാനിയ ആദ്യമായി നടത്തുന്ന നൂഡ് ഫോട്ടോഷൂട്ടായിരുന്നില്ല.

അതേസമയം തെരഞ്ഞെടുപ്പ് രംഗത്തെ ട്രംപിന്റെ ശക്തി തന്നെയായിരുന്നു മെലാനിയ. മെലാനിയക്കും മകള്‍ക്കും പ്രത്യേകം നന്ദിയും നേരത്തെ രേഖപ്പെടുത്തുകയുണ്ടായി. ഭാര്യ മെലാനിയയെയും മക്കളെയും പ്രസംഗത്തില്‍ അദ്ദേഹം പ്രശംസിച്ചു.

കുടിയേറ്റക്കാരെ എതിര്‍ക്കുന്ന വ്യക്തിയായ ട്രംപിന്റെ ഭാര്യയും കുടിയേറ്റക്കാരിയാണെന്നതാണ് പ്രത്യേകത. മെലാനിയയെ മുന്‍ സൂപ്പര്‍ മോഡലും ഫ്രഞ്ച് പ്രഥമ വനിതയുമായിരുന്ന കാര്‍ലാ ബ്രൂണിയോട് ഉപമിക്കുന്നവരും അനവധിയാണ്. ജനിച്ചത് യൂഗോസ്ലോവിയുടെ ഭാഗമായിരുന്ന ഇന്നത്തെ സ്ലോവേനിയയില്‍. മാതാവ് ഫാഷന്‍ രംഗത്തും പിതാവ് കാര്‍ വില്‍പന രംഗത്തുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഫാഷന്‍ പറുദീസകളായ മിലാനും പാരീസിലുമായിരുന്നു പഠനം. മോഡലിങ്ങിലേക്കു കടന്നതോടെ 1996 ല്‍ അമേരിക്കയിലെത്തി. രണ്ടു വര്‍ഷത്തിനു ശേഷമായിരുന്നു ഭാവി ഭര്‍ത്താവ് ഡോണള്‍ഡ് ട്രംപിനെ ആദ്യമായി കണ്ടത്. 2005 ലെ വിവാഹദിനത്തില്‍ മെലാനിയ അണിഞ്ഞിരുന്ന ഡിെസെനര്‍ വസ്ത്രത്തിന് വില ഏതാണ്ട് രണ്ടു ലക്ഷം ഡോളറായിരുന്നത്രെ. തന്നെക്കാള്‍ 24 വയസിന് ഇളപ്പമുള്ള മെലാനിയ ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ്. വിവാദങ്ങളുടെ തോഴനായ ട്രംപ്, തെരഞ്ഞെടുപ്പു പ്രചാരണത്തനിടെയും പല തവണ വിവാദവെടി പൊട്ടിച്ചു. ഈ അവസരങ്ങളിലെല്ലാം ഭര്‍ത്താവിനെ പിന്തുണച്ചു മെലാനിയ രംഗത്തെത്തി.

മകള്‍ ഇവാന്‍ക(34)യെ അമേരിക്കയുടെ ''പ്രഥമ വനിത'' എന്നാണു മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ട്രംപിനെപ്പോലെ ബിസിനസ് രംഗത്ത് അവരും താരമാണ്. സ്വന്തം പേരില്‍ ഫാഷന്‍ ബ്രാന്‍ഡുമുണ്ട്. എന്നാല്‍, ട്രംപിന്റെ വിമര്‍ശകര്‍ക്ക് ഇവാന്‍കയെ ഇഷ്ടമാണ്. ''അച്ഛനെപ്പോലെ അല്ല അവര്‍. വാക്കുകളില്‍ മിതത്വം. പക്വമായ പെരുമാറ്റം. ആരും ഇഷ്ടപ്പെട്ടുപോകും'' ദ ഇന്‍ഡിപെന്‍ഡന്റില്‍ റേച്ചല്‍ റിവേസ് കുറിച്ചു.

ട്രംപിന്റെ ആദ്യ ഭാര്യ ഇവാനയാണ് ഇവാന്‍കയുടെ അമ്മ. ഇവാന്‍കയ്ക്കു മറ്റുമക്കളെക്കാള്‍ സ്വാധീനമുണ്ടെന്നു ട്രംപും തുറന്നു സമ്മതിക്കുന്നു. ട്രംപിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവകളുടെ പേരിലുള്ള വിവാദം ചെറുത്തതും ഇവരാണ്. ട്രംപിന്റെ അമ്മ മേരി ആന്‍ 1912 ല്‍ സ്‌കോട്ട്‌ലന്‍ഡിലാണു ജനിച്ചത്. പിതാവ് മത്സ്യത്തൊഴിലാളിയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്നു പട്ടിണി സഹിക്കാനാകാതെയാണു മേരി ന്യൂയോര്‍ക്കിലേക്കു കുടിയേറിയത്. വിസിറ്റിങ് വിസ ഉപയോഗിച്ചായിരുന്നു അമേരിക്കയിലേക്കുള്ള ''രക്ഷപ്പെടല്‍''.മദ്യം, സിഗരറ്റ് എന്നിവയോട് അകലം പാലിക്കാറുണ്ടെന്നു ട്രംപ് പറയുന്നു. ഏതായാലും മെലാനിയെക്കുറിച്ച് വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും പഞ്ഞമില്ല.

വ്യത്യസ്തമായ വാർത്തകൾ വായിക്കാം...

 

Share this article

Tagged under

Related items

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.