ആത്മഹത്യാഭീഷണി മുഴക്കി മരത്തിൽ കേറിയിരുന്ന യുവാവ് ആരാണ്? നാടകീയ രംഗങ്ങൾ...

കെഎസ്ഇബി മസ്ദൂർ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നിലെ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് താഴെയിറങ്ങി.

ഒരു ദിവസം മുഴുവൻ മരത്തിനു മുകളിൽ കഴിച്ചുകൂട്ടിയ യുവാവ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു പ്രതിഷേധ സമരം അവസാനിപ്പിച്ചു താഴെയിറങ്ങിയത്. കെഎസ്ഇബി മസ്ദൂർ റാങ്ക് ഹോൾഡേഴ്സ് ഭാരവാഹികൾ മരത്തിൽ നിന്നു താഴെയിറങ്ങാൻ അഭ്യർഥിച്ചതോടെയാണ് ഇയാൾ ആത്മഹത്യാഭീഷണി മുഴക്കി നടത്തിയ സമരം അവസാനിപ്പിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു കൊല്ലം സ്വദേശിയായ യുവാവ് മരത്തിനു മുകളിൽ കയറി ഇരിപ്പുറപ്പിച്ചത്. ഇയാൾ കൊല്ലം സ്വദേശിയാണെന്ന വിവരം മാത്രമേ തങ്ങൾക്കുള്ളു എന്നു കഴിഞ്ഞ ഒൻപതു ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്തുവന്ന റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു.

ഇയാൾ ഒരു ദിവസം മുഴുവൻ മരത്തിനു മുകളിൽ കയറി സമരം ചെയ്തിട്ടും അവർക്ക് ഇയാളുടെ സ്വദേശമോ മറ്റു വിവരങ്ങളോ അറിയില്ലായിരുന്നു. ഇയാൾ മസ്ദൂർ റാങ്ക് പട്ടികയിലുണ്ടോയെന്ന കാര്യത്തിലും അവർക്കു വ്യക്തതയില്ല. മസ്ദൂർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ ഘടകത്തിൽ നിന്നോ മറ്റുള്ളിടത്തു നിന്നോ ഇങ്ങനെയൊരംഗം വരുമെന്നോ ഇത്തരത്തിൽ സമരം നടത്തുമെന്നോ ഉള്ള മുന്നറിയിപ്പും നൽകിയിരുന്നില്ലെന്നും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു.

ആരോടും പറയാതെ ഇയാൾ ചൊവ്വാഴ്ച മുഖംമൂടിയണിഞ്ഞു മരത്തിൽ വലിഞ്ഞുകയറുകയായിരുന്നു. കയറും ബാഗുമായിട്ടാണു മരത്തിൽ കയറിയത്. ഇയാൾ പിന്നീടു ഭക്ഷണം വേണമെന്നാവശ്യപ്പെട്ടു താഴേക്കു കത്തെഴുതി നൽകി. തുടർന്നു കയറിന്റെ ഒരറ്റം താഴേക്കെറിഞ്ഞപ്പോൾ താഴെ നിന്നവർ ഇതിൽ ബ്രഡ്ഡും ആപ്പിളും വെള്ളവും കൂട്ടിക്കെട്ടി മുകളിലേക്കു നൽകുകയായിരുന്നു. സമരം അവസാനിപ്പിച്ചു താഴെയിറങ്ങിയ യുവാവിനെ മുത്തേ...മുത്തേ...മണിമുത്തേ.. എന്നു വിളിച്ചായിരുന്നു റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ അംഗങ്ങൾ സ്വീകരിച്ചത്.

ഇയാളുടെ മുഖം ക്യാമറയിൽ പതിയാതിരിക്കാനും റാങ്ക് ഹോൾഡേഴ്സ് അംഗങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. പരിസരത്തുണ്ടായിരുന്ന പൊലീസ് ഇയാളെ തിരഞ്ഞു വരുന്നതിനു മുൻപുതന്നെ ഇയാളെ സെക്രട്ടേറിയറ്റിനു മുന്നിൽ നിന്ന് ഇവർ മാറ്റിയിരുന്നു. യുവാവ് മരത്തിൽ കയറിയതിനു പിന്നാലെ ചൊവ്വാഴ്ച മുതൽ ഫയർഫോഴ്സ് അംഗങ്ങൾ സേഫ്റ്റി എയർ കുഷ്യനും വലയും മറ്റു സജ്ജീകരണങ്ങളുമായി ഒരു ദിവസം മുഴുവൻ കാവൽ നിന്നു; പൊലീസും ഒപ്പമുണ്ടായിരുന്നു. ഫയർഫോഴ്സ് അംഗങ്ങളും പൊലീസും ഇയാളെ രക്ഷിക്കാനുള്ള സജ്ജീകരണങ്ങളും സമരക്കാരും റോഡിൽ നിരന്നതോടെ ഇന്നലെ ഉച്ചവരെ എംജി റോഡ് വഴിയുള്ള ഗതാഗതം താറുമാറായി.

ഒരു തവണയെങ്കിലും നീട്ടിയിട്ടുള്ള പിഎസ്‌എസി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ടെന്നു സർക്കാർ തീരുമാനിച്ചതോടെ കെഎസ്ഇബി മസ്ദൂർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഒൻപതു ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു. സെപ്റ്റംബറിൽ ഇവരുടെ റാങ്ക് പട്ടിക സർക്കാർ മൂന്നുമാസത്തേക്കു ദീർഘിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു, ഇനി പ്രക്ഷോഭങ്ങൾ കൊണ്ടു കാര്യമില്ല; അതിനാലാണു സമരം അവസാനിപ്പിക്കുന്നതെന്നു കെഎസ്‌ഇബി മസ്ദൂർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കലാധരൻ പറഞ്ഞു.

വ്യത്യസ്തമായ വാർത്തകൾ വായിക്കാം...

 

Share this article

Tagged under

Related items

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.