ഈ രാജ്യങ്ങളിൽ ടിക്കറ്റെടുക്കാം; വിസ ആവശ്യമില്ലാതെ...

കൈയ്യില്‍ കാശും ആഗ്രഹവും മാത്രം പോര അല്‍പ്പമൊക്കെ ഭാഗ്യവും കഷ്ടപ്പാടു മൊക്കെയുണ്ടെങ്കിലേ ലോകത്തിലെ മനോഹര കാഴ്ചകളൊക്കെ കണ്ടുവരാന്‍ കഴിയൂ.

കാരണം പല രാജ്യങ്ങളിലെയും വിസ നിയമങ്ങളെന്ന കടമ്പ കടക്കുകയെന്നത് യാത്രയേക്കാള്‍ ശ്രമകരമാണ്. എന്നാല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് ഒന്നും ചിന്തിക്കാതെ ടിക്കറ്റെടുക്കാനാകും.. രേഖകളെല്ലാം കൃത്യമാണെങ്കില്‍ അവിടെ ചെന്നിറങ്ങുമ്പോള്‍ വിസ റെഡി.

വെള്ളാനകളുടെ നാട്ടിലേക്ക്
തായ്‌ലന്‍ഡിലെത്തി വീസ ലഭിക്കാനായി ഏകദേശം ആയിരത്തിനടുത്ത് തായ് ബാത്ത് കൊടുത്താല്‍ മതിയാകും. 30 ദിവസം വരെയാണ് സഞ്ചാരികള്‍ക്ക് അവിടെ തങ്ങാനാകുക. മടക്കടിക്കറ്റും കുറഞ്ഞത് ഒരു 10000 ബാത്തും കൈവശം കാണണമെന്ന നിബന്ധനയുണ്ട്, കുടുംബമായിട്ടാമെങ്കില്‍ 20,000 ബാത്ത് കൈവശമുണ്ടാകണം. പുതിയ ചിത്രം പതിച്ച വിസാ അപേക്ഷ നല്‍കാനായി 42 ചെക്ക് പോയിന്റുകള്‍ തായ് ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്.

കംബോഡിയ
പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമാണ് കംബോഡിയ. കംബോഡിയയെന്ന് കേള്‍ക്കുമ്പോള്‍ നാം ആദ്യം ഓര്‍ക്കുന്നത് അങ്കോര്‍ വാട് എന്ന പുരാതന ക്ഷേത്രമാണ്. 30 ദിവസത്തെ വിസ ഓണ്‍ അറൈവല്‍ ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കും. 30 യുഎസ് ഡോളറാണ് ഫീസ് അടയ്‌ക്കേണ്ടത്.

ജോര്‍ദാന്‍
സൗദി അറേബ്യയോട് തൊട്ടുകിടക്കുന്ന ഈ മനോഹര പൗരാണിക നഗരത്തിലെത്താന്‍ വിസ ആവശ്യമില്ല. അവിടെ ചെന്നിറങ്ങിയതിനുശേഷമോ അല്ലെങ്കില്‍ ഓണ്‍ലൈനിലൂടെ ജോര്‍ദാന്‍ പാസ് എടുക്കുകയോ ചെയ്യാം. 1000 ഡോളര്‍ അല്ലെങ്കില്‍ തതുല്യമായ തുക കൈവശമുണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്.

ലാവോസ്- 30 ദിവസത്തെ വിസ ഓണ്‍ അറൈവല്‍ ആണ് ലഭിക്കുക.തെക്ക്-കിഴക്ക് ഏഷ്യയില്‍ കരയാല്‍ മാത്രം ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യമാണ് ലവോസ്

മഡഗാസ്‌കര്‍- 30 ദിവസത്തെ വിസ ആണ് ലഭിക്കുക. ചാര്‍ജ് ഈടാക്കുന്നില്ലെന്നാണ് വിവരം, ലോകത്തിലെ ദ്വീപുകളില്‍ നാലാം സ്ഥാനമുള്ള മഡഗാസ്‌കര്‍ യാത്രക്ക് ഒരുങ്ങാന്‍ പാസ്‌പോര്‍ട് കൈയ്യിലെടുത്താല്‍ മാത്രം മതിയാകും.

മലാവി- ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് മലാവിയിലെത്തി വിസ കരസ്ഥമാക്കാന്‍ കഴിയും

മാലിദ്വീപ്- 90 ദിവസം മാലദ്വീപില്‍ സഞ്ചരിക്കാന്‍ വിസ വേണ്ട. ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖകളും ബാങ്ക് അക്കൗണ്ട് തെളിയിക്കുന്ന രേഖകളും ഉണ്ടെങ്കില്‍ മാലദ്വീപില്‍ കറങ്ങാം.

മാര്‍ഷല്‍ ദ്വീപുകള്‍- 90 ദിവസത്തേക്കുള്ള വിസ അവിടെ ചെല്ലുമ്പോള്‍ ലഭിക്കും,

മൊറിഷ്യാനിയ- Nouakchott-Oumtounsy ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് വിസ ലഭ്യമാകും. (താത്കാലികമായി ടൂറിസ്റ്റ് വിസ നല്‍കുന്നില്ലെന്നാണ് വിവരം, മാറ്റം വന്നേക്കാം)

മക്കാവു- ചൂതാട്ടക്കാരുടെ സ്വപ്‌നഭൂമിയായ മക്കാവുവിലെത്തിയാല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുളളവര്‍ക്ക് 30 ദിവസത്തെ വിസ ലഭിക്കും. പല രാഷ്ട്രീയ നേതാക്കളുടേയും മക്കാവു യാത്ര വിവാദമായിരുന്നു.

മൗറിഷ്യസ്- വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മൗറിഷ്യസിലേക്കുളള യാത്രയ്ക്ക് വിസ ആവശ്യമില്ല. പാസ്‌പോര്‍ടും തിരിച്ചറിയല്‍ രേഖകളും മതിയാകും.

മൈക്രോനേഷ്യ- പശ്ചിമ പസഫിക് സമുദ്ര തീരത്തുള്ള മൈക്രോനേഷ്യയിലേക്കു യാത്രയ്ക്ക് വിസ ആവശ്യമില്ല. 30 ദിവസത്തെ വിസ ലഭിക്കാന്‍ പാസ്‌പോര്‍ട് കൈവശം കരുതിയാല്‍ മതിയാകും.

നേപ്പാള്‍- ഇന്ത്യക്കാര്‍ക്കു വിസയില്ലാതെ സഞ്ചാരസ്വാതന്ത്രമുള്ള രാജ്യമാണ് നേപ്പാള്‍. 1950ലെ ഇന്തോ- നേപ്പാള്‍ ഉടമ്പടി പ്രകാരമാണ് ഇത് അനുവദനീയമായിരിക്കുന്നത്.

ടോഗോ- ഏഴു ദിവസത്തെ വിസ ഓണ്‍ അറൈവലാണ് ലഭ്യമാകുന്നത്. 30 ഡോളറോളം ഫീസ് ഉണ്ടാവും. തിരിച്ചുള്ള ടിക്കറ്റ് ഉണ്ടായിരിക്കണം. 90 ദിവസത്തേക്ക് വിസ എക്‌സ്റ്റെന്‍ഡ് ചെയ്യാനാകും. പതിനായിരത്തിനടുത്ത് രൂപ ചിലവാകും വിസ ദീര്‍ഘിപ്പിക്കാന്‍.

ഭൂട്ടാന്‍, ഡൊമിനിക്ക, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഫിജി, ഗ്രനാഡ, ഇന്തോനീഷ്യ, ജമൈക്ക, മാലിദ്വീപ്, സെയ്ന്റ് കിറ്റ്‌സ്, സെനഗല്‍, ട്രിനിനാഡ് ആന്‍ഡ് ടൊബാഗോ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍നിന്നു വിസ ആവശ്യമില്ല. ബൊളീവിയ, കോമോറോസ്, ഗ്യാന, പലാവു, സെയ്ന്റ് ലൂസിയ, ഉഗാണ്ട തുടങ്ങിയ സ്ഥലങ്ങളിലും വിസ ഓണ്‍ അറൈവല്‍ ലഭിക്കും. വിസ ഓണ്‍ അറൈവല്‍ ലഭിച്ചിരുന്ന പല സ്ഥലങ്ങളും അടുത്തെയിടെ ഓണ്‍ലൈന്‍ വിസ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. കൂടാതെ പല സ്ഥലങ്ങളിലും നിലവിലെ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നുണ്ട്.

വ്യത്യസ്തമായ വാർത്തകൾ വായിക്കാം...

 

Share this article

Tagged under

Related items

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.