അർബുദം തോറ്റുപോയി ഈ പെണ്മക്കളുടെ സ്നേഹത്തിനു മുന്നിൽ; അറിയണം ഈ സ്നേഹം...

അർബുദത്തിനെതിരെ പ്രതിരോധത്തിന്റെ വലയമുണ്ട്, ഈ മലയാളി വീട്ടമ്മയ്‌ക്ക്.

ഏഴു വയസ്സുകാരി മറിയയും സാറയും എൽസയും പ്രിയപ്പെട്ട അമ്മയെ കെട്ടിപ്പുണരുമ്പോൾ, രോഗം തോറ്റു പിൻവാങ്ങുന്നത് ഇവർ തിരിച്ചറിയുന്നു. എറണാകുളം സ്വദേശിയായ എലിസബത്ത് മാത്യു ഏബ്രഹാമാണ് തന്നെ ബാധിച്ച സ്‌തനാർബുദത്തെ പ്രിയപ്പെട്ടവരുടെ സ്‌നേഹം പകർന്നുതന്ന ആത്മവിശ്വാസം കൊണ്ടു കീഴടക്കുന്നത്.

കീമോതെറപ്പി മൂലം തലമുടി കൊഴിഞ്ഞ അമ്മയ്‌ക്ക് ഒന്നാം ക്ലാസിൽ പഠിക്കുന്ന ഇളയമകൾ മറിയ പിന്തുണ നൽകിയതു തന്റെ തല മുണ്ഡനം ചെയ്‌താണ്. അമ്മയ്‌ക്ക് അർബുദമാണെന്നറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നിയ തനിക്കും തല മുണ്ഡനം ചെയ്‌ത് അമ്മയ്‌ക്കു കൂട്ടാകാൻ തോന്നുകയായിരുന്നുവെന്നു മറിയയും പറയുന്നു. മൊട്ടയടിച്ചു സ്‌കൂളിലെത്തിയപ്പോൾ കൂട്ടുകാരിൽനിന്നും അധ്യാപകരിൽ നിന്നുമൊക്കെ അഭിനന്ദനം ഏറെ ലഭിച്ചു. രാജേഷും ഭാര്യക്കുവേണ്ടി തല മുണ്ഡനം ചെയ്‌തു.

കഴിഞ്ഞ 20 വർഷമായി ദുബായിൽ താമസിക്കുന്ന എലിസബത്ത് മാത്യു ഏബ്രഹാം മാസങ്ങൾക്കു മുൻപാണ് അർബുദരോഗ ബാധ തിരിച്ചറിഞ്ഞത്.സ്‌തനാർബുദത്തിനെതിരെ പോരാടുന്ന കൊച്ചി സ്വദേശിനി പ്രേമി മാത്യു നേതൃത്വം നൽകുന്ന ‘പ്രൊട്ടക്‌ട് യുവർ മം’ ക്യാംപെയ്നിൽ പങ്കെടുക്കാറുണ്ടായിരുങ്കെിലും സ്‌തനാർബുദം മുൻപേ കണ്ടെത്താനുള്ള മാമോഗ്രാം പരിശോധന നടത്തിയിരുന്നില്ല. എന്നാൽ, ഇതേ ക്യാംപെയ്ൻ കഴിഞ്ഞ വർഷം മധ്യത്തിൽ ഷാർജ ഡിപിഎസിൽ നടത്തിയ ദിവസം, അവിടെ പഠിക്കുകയായിരുന്ന മൂത്തമകൾ എൽസ വീട്ടിലെത്തി എലിസബത്തിനെ പരിശോധനയ്‌ക്കു നിർബന്ധിച്ചു. പരിശോധനയിൽ മുഴ കണ്ടെത്തുകയും അത് അർബുദമാണെന്നു ഡോക്‌ടർമാർ സ്‌ഥിരീകരിക്കുകയും ചെയ്‌തു.

എൽസ, സാറ, മറിയ എന്നീ മക്കളുടെയും ഭർത്താവ് രാജേഷ് ഏബ്രഹാം ചാക്കോയുടെയും മറ്റു കുടുംബാംഗങ്ങളുടെയും പൂർണ പിന്തുണ തനിക്കു ലഭിക്കുന്നത് അർബുദത്തെ അതിജീവിക്കാനുള്ള കരുത്തു പകരുന്നതായി എലിസബത്ത് പറയുന്നു. മടിച്ചു നിൽക്കാതെ എല്ലാ സ്‌ത്രീകളും മാമോഗ്രഫി പരിശോധനയ്‌ക്കു വിധേയരാകണമെന്നാണ് എലിസബത്തിന് അഭ്യർഥിക്കാനുള്ളത്.

വ്യത്യസ്തമായ വാർത്തകൾ വായിക്കാം...

 

Share this article

Tagged under

Related items

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.