Print this page

കത്രീന കൈഫ് പിടിച്ചത് പുളിങ്കൊമ്പിൽ... പുതിയ കാമുകനെ മനസിലായൊ?

ബി ടൗണിലെ ഇപ്പോഴത്തെ സംസാരവിഷയം മറ്റൊന്നുമല്ല നടി കത്രീന കൈഫ് പുതിയ കാമുകനെ കുറിച്ചാണ്.

ആരാണ് പുതിയ കാമുകനെന്ന് നിങ്ങള്‍ക്കറിയണ്ടേ അത് മറ്റാരുമല്ല റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണ്. കഴിഞ്ഞ ദിവസം അനില്‍ കപൂര്‍ ഒരുക്കിയ വിരുന്നു സല്‍ക്കാരത്തില്‍ ഇരുവരും ഒരുമിച്ചായിരുന്നു പങ്കെടുത്തത്.

ഇത് മാത്രമല്ല ബിഗ് ബിയും അനില്‍ കപൂറും ഒരുക്കിയ ദീപാവലി ആഘോഷങ്ങളില്‍ ഇരുവരും ഒരുമിച്ചാണ് പങ്കെടുത്തത്.ഒരേ കാറില്‍ ഒരുമിച്ചായിരുന്നു കത്രീനയും ആകാശും എത്തിയത്. വെള്ള സാരിയില്‍ അതിസുന്ദരിയായി കത്രീന പാര്‍ട്ടിക്കെത്തി.

കുര്‍ത്തയും പൈജാമയുമായിരുന്നു ആകാശിന്റെ വേഷം. പാര്‍ട്ടിയില്‍ രണ്‍ബീര്‍ കപൂറും എത്തിയെങ്കിലും ഇരുവരും അകലം പാലിച്ചു എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമാതാരങ്ങളുമായുള്ള അടുപ്പവും പ്രണയവുമൊന്നും അംബാനി കുടുംബത്തില്‍ പുത്തരിയല്ല. അനില്‍ അംബാനിയുടെ ഭാര്യ ടിന അംബാനി നടിയായിരുന്നു.

വ്യത്യസ്തമായ വാർത്തകൾ വായിക്കാം...

 

Share this article

Tagged under

Related items