ആ മഹാനടന്റെ വാക്കുകൾ എനിക്ക് അവാർഡ് കിട്ടുന്നതിലും വലുതായിരുന്നു - ധർമജൻ

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ ദാസപ്പന്‍ എന്ന കഥാപാത്രം ക്ലിക്കായതിന്റെ സന്തോഷത്തിലാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി.

ചിത്രം ഇറങ്ങിയതിന് ശേഷം അഭിനന്ദനപ്രവാഹമാണ് ധര്‍മജനെ തേടിയെത്തുന്നത്. നാലിരത്തില്‍പ്പരം വാട്‌സ്അപ്പ് സന്ദേശങ്ങള്‍ വരെ ലഭിച്ചു. അറിയുന്നവരും അറിയാത്തവരും എല്ലാം വിളിച്ച് അഭിനന്ദിച്ചെന്നും ധര്‍മ്മജന്‍ പറയുന്നു. എന്നാല്‍ ഇതിനേക്കാളേറെ തനിക്ക് സന്തോഷം നല്‍കിയത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വാക്കുകളായിരുന്നെന്ന് ധര്‍മ്മജന്‍ പറയുന്നു.

ദിലീപേട്ടന്റെ വിവാഹത്തിന് പോയദിവസം അവിടെ വെച്ച് മമ്മൂക്കയെ കണ്ടിരുന്നു. അദ്ദേഹം എന്നെ മാടിവിളിച്ചു. ഞാന്‍ ആദ്യം കണ്ടില്ല. അപ്പോള്‍, എടാ ഇങ്ങു വന്നേടാ എന്നൊരു വിളി. നോക്കിയപ്പോള്‍ മമ്മൂക്ക. ഞാന്‍ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം എന്നെ തോളത്ത് ചേര്‍ത്തുപിടിച്ചിട്ട് പറഞ്ഞു.

‘ഞാന്‍ സിനിമ കണ്ടു, നീ അതിനെ തിന്നു കളഞ്ഞു എന്നു പറഞ്ഞു. അതു വലിയൊരു അംഗീകാരമായിരുന്നു. ‘നീ ആ സിനിമയില്‍ നന്നായെടാ, നല്ല സംഭാവന നല്‍കി, ഞാന്‍ നല്ലോണം ആസ്വദിച്ച് ചിരിച്ചു. ഇതായിരുന്നു മമ്മൂക്കയുടെ വാക്കുകള്‍. അവനെയൊന്നും ഇത്രയും കാലം ആരും ശ്രദ്ധിച്ചിരുന്നില്ലെന്നും ഇപ്പോള്‍ ആ പടത്തില്‍ കലക്കിയത് കണ്ടില്ലേയെന്ന് മമ്മൂക്ക എന്നെക്കുറിച്ച് പലരോടും പറഞ്ഞതായി ആന്റോ ജോസഫ് ചേട്ടനും പറഞ്ഞു. – ഒരു അവാര്‍ഡ് കിട്ടുന്നതിന് തുല്യമായിരുന്നു അത്- ധര്‍മജന്‍ പറയുന്നു.

ശക്തമായ തിരക്കഥയായിരുന്നു കട്ടപ്പനയിലെ ഋത്വിക് റോഷനിലേത്. അതെല്ലാം ഭംഗിയായി എഴുതിവച്ചിരുന്നു. സക്രിപ്റ്റിലൊന്നും കൈകടത്തിയിട്ടില്ല. സ്‌ക്രിപ്റ്റ് എങ്ങനെയുണ്ടെന്നും നോക്കണമെന്നും ദിലീപേട്ടന്‍ പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു ‘എല്ലാം നല്ലതാ ചേട്ടന്‍ കൈകടത്താതിരുന്നാല്‍ മതിയെന്ന്’. ചിരിയടക്കി ധര്‍മ്മജന്‍ പറയുന്നു.

വ്യത്യസ്തമായ വാർത്തകൾ വായിക്കാം...

 

Share this article

Tagged under

Related items

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.