തീർത്ഥാടകർ ഇന്ത്യൻ കറൻസിയുമായി മക്കയിൽ നെട്ടോട്ടമോടുന്നു; സഹായഹസ്തവുമായി മക്ക ഒഐസിസി

ഇന്ത്യന്‍ രൂപകളായ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളുമായി നാട്ടില്‍ നിന്നും ഉംറ കര്‍മം നിര്‍വ്വഹിക്കുവാന്‍ മക്കയില്‍ എത്തിയിട്ടുള്ള തീര്‍ത്ഥാടകര്‍ അത്യാവശ്യ ചിലവുകള്‍ക്ക് പോലും പ്രയാസപെടുന്ന വേദനാജനകമായ അവസ്ഥയാണുള്ളത്. 

കേരളത്തില്‍ നിന്നും വിവിധ ഗ്രൂപ്പകള്‍ മുഖേനയും സ്വന്തം നിലയിലും എത്തിയിട്ടുള്ള ഭൂരിപക്ഷം തീര്‍ത്ഥാകരേയും മക്ക, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലേയും സമീപപ്രദേശങ്ങളിലും ജോലി ചെയ്യുന്ന ബന്ധുക്കളും നാട്ടുകാരും മലയാളി സംഘടനകളും പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനാലും നാട്ടില്‍ യാത്ര തുടങ്ങും മുമ്പേ ആവശ്യമായ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനാലും കാര്യമായി ബാധിച്ചിട്ടില്ല.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയിട്ടുവരില്‍ മിക്കവരുടേയും സ്ഥിതി വളരെ ദയനീയമാണ്.ഉത്തരേന്ത്യ ബിഹാര്‍ മഹാരാഷ്ട്ര തുടങ്ങിയ സ്റ്റേറ്റുകളുടെ ഉള്‍ഗ്രാമങ്ങളില്‍ നിന്നും എത്തിയിട്ടുള്ള മിക്ക കുടുഃബങ്ങളും പ്രായാധിക്യം കൂ ടിയവരും അക്ഷരാഭ്യാസം കുറഞ്ഞവരും ഉംറ തീര്‍ത്ഥാടനം ജീവിത സാഫല്യമായി കണുന്നവരുമായവരാണ്.താഴ്ന്ന വരുമാനക്കാരായ ഭൂരിപക്ഷവും ജീവിതകാലം മുഴുവന്‍ കഷ്ഠപെട്ടുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ ഇന്ത്യയില്‍ കിട്ടാവുന്നതില്‍ വെച്ചേറ്റവും മൂല്യം കൂടിയ ഇന്ത്യന്‍ കറന്‍സികളായ ആയിരത്തിന്റേയും അഞ്ഞുറിന്റേയുമാക്കി നിരവധി വര്‍ഷങ്ങളായി സൂക്ഷിച്ചു വരുന്ന നോട്ടുകള്‍ സൗദിയില്‍ നിന്നും മാറാമെന്ന ധാരണയിലാണ് എത്തിയിട്ടുള്ളത്.

മക്കയിലേയും മദീനയിലേയും മണി എക്സ്ചേഞ്ചുകളിലോ മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ ഇന്ത്യാഗവണ്‍മന്റ് അസാധുവാക്കിയ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ സ്വീകരിക്കുന്നില്ല.എന്നാല്‍ റിയാലുകള്‍ കൈവശമുള്ളവര്‍ക്ക് മക്കയിലേയും മദീനയിലേയും മണി എക്സ്ചേഞ്ചുകളില്‍ നിന്ന് ടെലീമണി പോലുള്ള മറ്റു ധനകാര്യസ്ഥാപനങ്ങളേക്കാള്‍ കുറഞ്ഞ നിരക്കില്‍ നൂറിന്റേയും അമ്പതിന്റേയും ഇന്ത്യന്‍ കറന്‍സികള്‍ നാട്ടിലെപോലെ കാര്യമായ പരിധികളില്ലാതെ ലഭിക്കുന്നുമുണ്ട്.

ഉംറ തീര്‍ത്ഥാടകരായി ഇന്ത്യയില്‍ നിന്നെത്തിയിട്ടുള്ളവര്‍ നേരിടുന്ന കറന്‍സി പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണുവാന്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പും കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മറ്റികളും സൗദിയിലെ ഇന്ത്യന്‍ എംബസിയും ഇടപെട്ട് സംവിധാനമൊരുക്കണമെന്നും മക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസിന് ഉംറ തീര്‍ത്ഥാടകരുടെ സേവനങ്ങളുടെ പൂ ര്‍ണ്ണ ചുമതലകൂടി നല്കി ആലശ്യമായ സ്ഥിരം ജീവനക്കാരേയും ഫണ്ടും നല്കി സജ്ജരാക്കണമെന്നും പുണ്യകര്‍മങ്ങള്‍ നിര്‍വഹിക്കുവാനെത്തി ഭക്ഷണത്തിനും മറ്റു അത്യാവശ്യ കാര്യങ്ങള്‍ക്കും കൈനീട്ടേണ്ട അവസ്ഥയിലെത്തിച്ചതിന്ന് നരേന്ദ്ര മോഡി ഇന്ത്യയിലെ മതവിശ്വാസികളോട് മാപ്പ് പറയണമെന്നും ഓ ഐ സി സി മക്ക കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് ഷാനിയാസ് കുന്നികോട് ജനറല്‍ സിക്രട്ടറി ഷാജി ചുനക്കര ,ട്രഷറര്‍ അലവി കൊണ്ടോട്ടി,ഗ്ളോബല്‍ കമ്മറ്റി അംഗം എം സി കുഞ്ഞാന്‍ എന്നിവര്‍ സംയുക്തമായി ആവശ്യപെട്ടു.
എന്ന്,

Alavikondotty,
Tresurer Oicc Makkah,
Makkah,
Mobile no : 966502815104

ഹാജിമാരുടെ സേവനം.....ജിദ്ദ് ഇൻഡ്യൻ കൗൺസിലേറ്റിന്റെ അംഗീകാരം..... തികച്ചും ഈ അംഗീകാരം ഒരേമനസോടെ പ്രവർത്തിച്ച സഹപ്രവർത്തകർക്കായി സമർപ്പിക്കുന്നു.

വ്യത്യസ്തമായ വാർത്തകൾ വായിക്കാം...

 
Last modified on 18/11/2016

Share this article

Tagged under

Related items

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.