പൊലീസ്‌ വാഹനത്തിലെത്തി യാത്രക്കാരെ പിടികൂടി 15 ലക്ഷം തട്ടിയതായി പരാതി

യൂണിഫോം ധരിച്ച്‌ പോലീസ്‌ വാഹനത്തിലെത്തി തമിഴ്‌നാട്ടിൽ നിന്നും മലപ്പുറത്തേക്കു വരികയായിരുന്ന മൂന്ന്‌ മലയാളികളിൽ നിന്ന്‌ 15 ലക്ഷം കവർന്നതായി പരാതി.

മലപ്പുറം സ്വദേശികൾ വന്ന വാഹനം കോങ്ങാട്‌ 16-ാ‍ം മെയിലിൽ വെച്ച്‌ പോലീസ്‌ വാഹനം കുറുകെയിട്ട്‌ പോലീസ്‌ വേഷധാരികൾ വാഹനം കസ്റ്റഡിയിലെടുക്കുകയും യാത്രക്കാരെ പോലീസ്‌ വാഹനത്തിൽ കയറ്റുകയുമായിരുന്നു. ഇവരുടെ വാഹനം മറ്റൊരു പോലീസ്‌ വേഷധാറി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പോലീസ്‌ സ്റ്റിക്കർ പതിച്ച വാഹനത്തിൽ പാലക്കാട്ടേക്കു വരുന്നതിനിടെ വഴി തെറ്റി ഒലവക്കോടു നിന്നും മലമ്പുഴക്ക്‌ യാത്ര തിരിച്ചു. മലമ്പുഴ ഗെയ്റ്റിലെത്തിയപ്പോൾ ഗേറ്റ്‌ അടച്ചതിനെ തുടർന്ന്‌ വാഹനം തിരിക്കുന്നതിനിടെ പ്രദേശത്തെ അയ്യപ്പന്മാർ ഉൾപ്പെടെയുള്ളവരെ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചു. ഇതിനിടെ വാഹനത്തിൽ നിന്നും ഒരാൾ പുറത്തേക്കു വീണു. തുടർന്ന്‌ വാഹനത്തിലുണ്ടായിരുന്നവർ ബഹളം വെച്ച്‌ രക്ഷിക്കണമെന്ന്‌ നിലവിളിച്ചു.

പുറത്തേക്കു തെറിച്ചുവീണയാളിനെ കയറ്റാതെ വാഹനം വേഗതയിൽ ഓടിച്ചുപോയി. താൻ പോലീസ്‌ ആണെന്നുപറഞ്ഞ്‌ സമീപത്തെ യുവാവിന്റെ ബൈക്കും വാങ്ങി ഇയാൾ രക്ഷപ്പെടുകയും ചെയ്തുവത്രെ. പോലീസ്‌വാഹനം കോഴിക്കോട്‌ റൂട്ടിൽ പോയവിവരം പ്രദേശവാസികൾ ഹേമാംബിക നഗർ പോലീസിൽ വിളിച്ച്‌ അറിയിക്കുകയും ചെയ്തു.

പോലീസിൽ പ്രദേശവാസികൾ വിവരം നൽകിയെന്ന്‌ സൂചന ലഭിച്ചതിനെ തുടർന്ന്‌ കോഴിക്കോട്‌ റൂട്ടിലേക്കുള്ള യാത്രക്കിടെ പോലീസ്‌ വാഹനത്തിൽ നിന്ന്‌ ഒരാളെ വള്ളിക്കോട്ടും, രണ്ടാമത്തെയാളെ പന്നിയപടം വളവിലും, മൂന്നമത്തെയാളെ കല്ലടിക്കോട്‌ പരിസരത്തും ഇറക്കിവിട്ടശേഷം സംഘം കടന്നുവെന്നാണ്‌ രക്ഷപ്പെട്ട മലപ്പുറം മാട്ടുമ്മൽ ക്ലാരി കുഞ്ഞിമൊയ്തീന്റെ മകൻ ഇസ്മയിൽ കോങ്ങാട്‌ പൊലിസിൽ നൽകിയ മൊഴി.

മലമ്പുഴയിലെത്തിയപ്പോൾ വഴിതെറ്റി വാഹനം തിരിച്ചു വിടണമെന്ന്‌ കൂടെയുള്ളവർ പറഞ്ഞപ്പോഴാണ്‌ തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നതെന്നും തുടർന്ന്‌ ഒച്ചവെച്ച്‌ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇയാൾ പോലീസിന്‌ നൽകിയ മൊഴിയിൽ പറയുന്നു.

മലമ്പുറം സ്വദേശികൾ വന്ന വാഹനം പുഞ്ചപ്പാടത്ത്‌ ഉപേക്ഷിക്കപ്പെട്ട നിലയിൽ പിന്നീട്‌ കണ്ടെത്തി. എന്നാൽ ഇതിൽ നിന്നും തുക ലഭിച്ചിട്ടില്ല. ആണ്ടുമഠത്തു നിന്നും മോഷണം പോയ ബൈക്ക്‌ വൈകുന്നേരം 7 മണിവരെയായിട്ടും കണ്ടെത്താനായിട്ടില്ലെന്നും പോലീസ്‌ അറിയിച്ചു.

പൊലിസ്‌ എന്നെഴുതിയ സ്റ്റിക്കറുവെച്ച വാഹനത്തിലാണ്‌ പോലിസ്‌ വേഷത്തിൽ പ്രതികളെത്തിയതെന്നാണ്‌ രക്ഷപ്പെട്ടവർ പോലീസിന്‌ നൽകിയ മൊഴി. ഇസ്മയിലിന്റെ പരാതിയിൽ കോങ്ങാട്‌ പോലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്ത്‌ അന്വേഷണം നടത്തിവരുന്നു.

എന്നാൽ സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കോങ്ങാട്‌ പൊലിസ്‌ അറിയിച്ചു.

വ്യത്യസ്തമായ വാർത്തകൾ വായിക്കാം...

 

Share this article

Tagged under

Related items

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.