പൊതുസ്ഥലത്ത് ലൈംഗികബന്ധം: തടയാനെത്തിയ പോലീസിന് യുവതിയുടെ തെറിവിളി

പൊതുസ്ഥലത്ത് നഗ്നരായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികള്‍ക്ക് പോലീസിന്റെ വക പിഴ.

ഓസ്‌ട്രേലിയയിലെ സിഡ്‌നിക്ക് സമീപമാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 31 വയസ്സ് പ്രായമുള്ള യുവാവും 35 വയസ്സ് തോന്നിക്കുന്ന യുവതിയുമാണ് ലൈംഗിക അഭിനിവേശം അടക്കാനാവാതെ പരസ്യമായി ബന്ധപ്പെട്ടത്.

സെക്യൂരിറ്റി ഗാര്‍ഡ് വിവരം അറിയിച്ചതനുസരിച്ച് പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. എന്നാല്‍ ഇവരെ തടയാന്‍ ശ്രമിച്ച പോലീസിന് കിട്ടിയത് യുവതിയുടെ വക പച്ചത്തെറിയാണ്. ലൈംഗിക ബന്ധത്തിനിടെ രസം കളഞ്ഞതിനാണ് യുവതി പോലീസിനെ ചീത്ത പറഞ്ഞത്. പോലീസിന് തന്നെ ഇവരെക്കൊണ്ട് പൊല്ലാപ്പായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

സിഡ്‌നിയുടെ വടക്കന്‍ പ്രദേശത്ത് രാത്രി ഒരു മണിയോടെയായിരുന്നു യുവതിയുടെയും യുവാവിന്റെയും കാമകേളി. ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണ് എന്നും റിപ്പോര്‍ട്ടുണ്ട്. ജോലി കഴിഞ്ഞ് മടങ്ങിപ്പോകുകയായിരുന്ന ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് ഇത് കണ്ടത്. സംഭവം ഇയാള്‍ അപ്പോള്‍ തന്നെ പോലീസില്‍ അറിയിച്ചു.

ഒരു ചുവന്ന ബ്രാ മാത്രമായിരുന്നു യുവതിയുടെ വേഷം. ജീന്‍സ് അഴിച്ച നിലയിലായിരുന്നത്രെ യുവാവ്. പരിസരബോധമില്ലാത്ത തരത്തിലായിരുന്നു ദമ്പതികളുടെ പ്രകടനമെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസിനോട് പറഞ്ഞത്. പട്രോള്‍ പോലീസ് സ്ഥലത്തെത്തി ഇവരെ തടയുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി ഇടപെട്ടിട്ടും ഇവര്‍ പിന്മാറാന്‍ തയ്യാറായില്ല എന്നതാണ് ഏറ്റവും രസകരം. തങ്ങള്‍ ചെയ്തതില്‍ എന്താണ് തെറ്റ് എന്നായിരുന്നു ദമ്പതികളുടെ ചോദ്യം. തങ്ങളുടെ സ്വകാര്യ നിമിഷത്തില്‍ ഇടപെട്ട പോലീസാണ് കുറ്റക്കാര്‍ എന്ന തരത്തിലായിരുന്നു ഇയാള്‍ പോലീസിനോട് കയര്‍ത്തത്.

പോലീസ് രംഗത്തെത്തിയപ്പോള്‍ തന്നെ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. യുവാവ് പോലീസുമായി തര്‍ക്കിക്കുന്നതിനിടെ ഇവര്‍ മുന്നോട്ട് വന്ന് പോലീസിനെ ചീത്ത വിളിക്കുകയായിരുന്നു. സംസാരം നിയന്ത്രിക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും ഇവര്‍ അടങ്ങാന്‍ കൂട്ടാക്കിയില്ല.

പൊതുസ്ഥലത്ത് വെച്ച് അശ്ലീലമായി പെരുമാറിയതിനും പോലീസിനെ അസഭ്യം പറഞ്ഞതിനും ചേര്‍ത്ത് 500 യു എസ് ഡോളര്‍ വീതം പിഴശിക്ഷ നല്‍കി പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. പൊതുസ്ഥലത്ത് സെക്‌സ് ചെയ്തത് തെറ്റായിപ്പോയി എന്നൊന്നും ഇവര്‍ കരുതുന്നില്ല. അതൊക്കെ കെമിസ്ട്രിയുടെ കുഴപ്പമാണത്രെ.

വ്യത്യസ്തമായ വാർത്തകൾ വായിക്കാം...

 

Share this article

Tagged under

Related items

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.