ജെല്ലിക്കെട്ട് നിരോധനം പിൻവലിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

തമിഴ്നാട്ടിലെ കാര്‍ഷിക ഉത്സവമായ പൊങ്കലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജെല്ലിക്കെട്ട് നിരോധിച്ച വിധി പിൻവലിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

നിരോധനം പിൻവലിക്കുന്ന ഉത്തരവ് ശനിയാഴ്ചക്ക് മുമ്പ് പുറപ്പെടുവിക്കണമെന്നാണ് ഹരജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടത്.

പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ഇൗ വർഷം ജെല്ലിക്കെട്ട് നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീർശെൽവം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഹരജി കോടതി തള്ളിയത്. വിധി പുറപ്പെടുവിക്കുന്നതിന് കോടതിക്ക് ഭയമില്ലെന്നും നടപടി വേഗത്തിലാക്കണമെന്ന് ആർക്കും ആവശ്യപ്പെടാൻ കഴിയില്ലെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

അതേസമയം, കോടതിയുടെ മനസ് മാറ്റാൻ ആഭ്യർഥിക്കുന്നതായും തമിഴ്നാട്ടിലെ ഏതൊരാളും ഇൗ ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നവരാണെന്നും എ.െഎ.എ.ഡി.എം.കെ വക്താവ് സി.ആർ സരസ്വതി പ്രതികരിച്ചു. നിരോധനം മറികടക്കാന്‍ തമിഴ്നാട് സർക്കാർ കേന്ദ്രത്തെ സമീപിച്ചതായും റിപ്പോർട്ടുണ്ട്.

വ്യത്യസ്തമായ വാർത്തകൾ വായിക്കാം...

 

Share this article

Tagged under

Related items

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.