General News

 

ഇന്ത്യയിൽ തൊഴിലില്ലായ്മ വർധിക്കുന്നുവെന്ന് യു.എൻ റിപ്പോർട്ട്.

Police are recording statements of veteran actor Om Puri's kin, friends and others in connection with his death, a senior official said today.

സംഘപരിവാറിന്റെ ഭീഷണികള്‍ക്കും ദേശീയതയുടെ പേരിലുള്ള പേക്കൂത്തുകള്‍ക്കും എതിരെ ശക്തമായി പ്രതികരിച്ച സിനിമാ താരം അലന്‍സിയറിന് ബിഗ് സല്യൂട്ട് അര്‍പ്പിച്ച്‌ മറ്റൊരു താരം ടോവിനോ തോമസ്. ആര്‍ട്ടിസ്റ്റ് അലന്‍സിയര്‍ നിങ്ങളാണ് ശരിയെന്ന തലക്കെട്ടില്‍ അഴിമുഖം ന്യൂസ് പോര്‍ട്ടല്‍ ചെയ്ത വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ടാണ് ടൊവിനോ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
രാജ്യസ്നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ലല്ലോ !
ഞാന്‍ ജനിച്ച ഇന്ത്യ ! ഞാന്‍ വളര്‍ന്ന ഇന്ത്യ ! ഞാന്‍ ജീവിക്കും ഇവിടെ ! ഇത് പ്രതിഷേധമല്ല, പ്രതിരോധം തന്നെയാണ്
അലന്‍സിയര്‍ ലെ ലോപ്പസ്, അലന്‍ ചേട്ടാ, ബിഗ് സല്യൂട്ട് !- എന്നാണ് ടോവിനോ തോമസ് തന്റെ ഫേ്സ്ബുക്കില്‍ കുറിച്ചത്.
അതേസമയം അലന്‍സിയറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കുഞ്ചാക്കോ ബോബന്‍, താങ്കളാണ് യഥാര്‍ത്ഥ ഇന്ത്യന്‍ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.
തുടര്‍ന്ന് തനിക്ക് കമലും, അലനും എല്ലാം ഇന്ത്യാക്കാരാണെന്നും ജനഗണമന എന്നത് തന്റെ വികാരമാണെന്നും അറിയിച്ചു കൊണ്ട് കുഞ്ചാക്കോ ബോബന്‍ വീണ്ടും പോസ്റ്റ് ഇടുകയായിരുന്നു. എല്ലാ ഇന്ത്യക്കാരനെയും പോലെ തനിക്കും ദേശീയ ഗാനം എന്നത് ആത്മാഭിമാനത്തിനുള്ള അവസരമാണെന്ന് കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കുകയും ചെയ്തു.


എന്തായാലും സംഘപരിവാറിന്റെ എതിര്‍പ്പില്‍ ഭയന്ന് ആദ്യ പോസ്റ്റ് പിന്‍വലിച്ച കുഞ്ചാക്കോ ബോബന് എതിരെ ശക്തമായ അമര്‍ഷമാണ് ഫേസ്ബുക്കില്‍ അരങ്ങേറുന്നത്. രണ്ടാം പോസ്റ്റിന് കീഴില്‍ കുഞ്ചാക്കോ ബോബന് വിമര്‍ശിച്ച്‌ കൊണ്ടുള്ള കമന്റുകള്‍ വന്ന് നിറഞ്ഞു. 'ഇന്നല്ലെങ്കില്‍ നാളെ നിങ്ങളും രാജ്യം വിടാനുള്ള ക്യൂവില്‍ നില്‍ക്കേണ്ടതല്ലേ' എന്ന തരത്തിലുള്ള കമന്റുകള്‍ കുഞ്ചാക്കോ ബോബനെ തേടി വന്നെത്തി കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞദിവസമാണ് സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോകണം എന്നാവശ്യപ്പെടുന്ന സംഘപരിവാര്‍ ഭീഷണിക്കെതിരെ നടന്‍ അലന്‍സിയര്‍ കാസര്‍കോട് ടൗണില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അലന്‍സിയര്‍ പ്രതിഷേധത്തെ കുറിച്ച്‌ പറഞ്ഞത്.

Startling new facts emerged in the alleged gang-rape story on Thursday after police completed two days of investigation, including physical verification of facts and studying technical surveillance data.

ഗുരുതര കരള്‍രോഗം ബാധിച്ച് പത്തു വയസ്സുകാരന്‍ ചികിത്സക്ക് സഹായം തേടുന്നു.

സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോവാന്‍ ആവശ്യപ്പെട്ട സംഘപരിവാര്‍ നീക്കത്തെ വിമര്‍ശിച്ച് സംവിധായകന്‍ ലാല്‍ജോസ്.

ദുബൈയില്‍ യു എ ഇ ഭക്ഷ്യബേങ്കിന്റെ പ്രവര്‍ത്തനത്തില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും

പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയി മരിക്കാനിടയായ സംഭവത്തിൽ മൂന്നു പേരെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തു.

സംവിധായകൻ കമലിനെതിരെ ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ.

എം.ടിക്കും സംവിധായകന്‍ കമലിനും എം.എം ബഷീറിനുമെതിരായ ആക്രമണം സംഘപരിവാറിന്റെ വര്‍ഗ്ഗ വെറിയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

Page 6 of 251

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.