Print this page

ചെമ്മീന്‍ അച്ചാര്‍

ചെമ്മീന്‍ അച്ചാര്‍

ചെമ്മീന്‍ - 1 കിലോ
കാശ്മീരി മുളക് പൊടി - 4 ടീസ്പൂൺ 
മഞ്ഞള്‍ പൊടി - ½ tsp
കുരുമുളക് പൊടി - ¼ tsp
ഇഞ്ചി - രണ്ട്‌ തുണ്ടം (നീളത്തില്‍ അരിഞ്ഞത്)
വെളുത്തുള്ളി - ½ കപ്പ്
പച്ചമുളക് - 5
കായം - 1 ടീസ്പൂൺ 
ഉലുവ - 1 ടീസ്പൂൺ 
വിനാഗിരി - ആവശ്യത്തിന്
കറിവേപ്പില , കടുക്, എണ്ണ
ഉപ്പു - പാകത്തിന്

തയ്യാറാക്കുന്ന വിധം :

ചെമ്മീന്‍ നല്ല പോലെ കഴുകി അല്പം മുളകു പൊടിയും കുരുമുളകും മഞ്ഞളും ഉപ്പും പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക.എന്നിട്ട് ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി നല്ല പോലെ വറുത്തെടുക്കണം .വറുത്ത ചെമ്മീന്‍ വേറൊരു പാത്രത്തില്‍ കോരി മാറ്റി വെയ്ക്കുക . ചെമ്മീന്‍ വറുത്ത പാത്രത്തില്‍ തന്നെ കടുകും കറിവേപ്പിലയും താളിയ്ക്കുക അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്ത്ത് വയട്ടുക.ഇനി മുളക് പൊടിയും ഉലുവ പൊടിയും കായവും ചേര്ത്ത്പച്ച മണം മാറുന്നത് വരെ നന്നായി ഇളക്കുക.. വറുത്ത ചെമ്മീനും ഉപ്പും ചേര്ത്ത് നന്നായി ഇളക്കാം. അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,അലപം വിനാഗിരി ചെറുതായി തിളപ്പിച്ച്‌ ആറിച്ചു ഇതില്‍ ഒഴിക്കണം. ചെമ്മീന്‍ അച്ചാര്‍ തയ്യാറ്.തണുക്കുമ്പോള്‍ വെള്ള മയം ഇല്ലാത്ത കുപ്പിയില്‍ ഇട്ടു നന്നായി അടച്ചു വെയ്ക്കുക.

Last modified on 24/11/2016

Share this article