ധോണിയും യുവിയും ടീമിൽ ഇനിയും ആവശ്യമാണോ? ടീം ഇന്ത്യയെ ഒരുക്കണം - രാഹുൽ ദ്രാവിഡ്

ടീം ഇന്ത്യയുടെ കാര്യത്തില്‍ കടുത്ത തീരുമാനങ്ങള്‍ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ നായകനും എ ടീമിന്റെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്.

2019 ലോകകപ്പിനെ ലക്ഷ്യം വെച്ച് ടീം ഇന്ത്യയെ ഒരുക്കണമെന്നും ആ ടീമില്‍ മുതിര്‍ന്ന താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും, യുവരാജ് സിംഗും ആവശ്യമാണോ എന്ന കാര്യം സെലക്ടര്‍മാര്‍ ആലോചിക്കണമെന്ന് ദ്രാവിഡ് അഭിപ്രായപ്പെടുന്നു. ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോയോടാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്.

ഇക്കാര്യത്തില്‍ തീരുമാനം എടുകേണ്ടത് സെലക്ടര്‍മാരോ, മാനേജുമെന്റോ ആണ്, എന്താണ് ലോകകപ്പ് വരെയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പദ്ധതി. ഈ രണ്ട് താരങ്ങളുടെ അടുത്ത രണ്ട് വര്‍ഷം ടീം ഇന്ത്യയിലെ റോള്‍ എന്താണ്. ഇവരെ രണ്ട് പേരേയും ടീമിന് ആവശ്യമുണ്ടോ? അതോ ഇവരില്‍ ഒരാളേയോ ടീമിന് ആവശ്യം?

ആറു മാസത്തിനിടയിലോ ഒരു വര്‍ഷത്തിനിടയിലോ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തമെന്നും പുതിയ താരങ്ങളെ പരിഗണിക്കണമോ അതോ ധോണിയേയും യുവരാജിനേയും തന്നെ ആശ്രയിക്കണോ എന്ന കാര്യത്തില്‍ ടീം മാനേജുമെന്റ് അന്തിമ നിലപാടെടുക്കണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടു.
വെസ്റ്റിന്‍ഡീസിനെതിരെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങള്‍ക്ക് ഏറെ അവസരം നല്‍കണമെന്നും ദ്രാവിഡ് നിര്‍ദേശിക്കുന്നു. ഫ്‌ളാറ്റ് പിച്ചുകളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ അശ്വിനേയും ജഡേജയയെയും കളിപ്പിക്കുന്നതിനെ കുറിച്ചും ടീം ഇന്ത്യയ്ക്ക് ആലോചിക്കാന്‍ സമയമായെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ദ്രാവിഡിനെ ഇന്ത്യ എ ടീമിന്റേയും അണ്ടര്‍ 19 ടീമിന്റേയും പരിശീലകനായി ബിസിസിഐ രണ്ട് വര്‍ഷത്തേയ്ക്ക് കൂടി കരാര്‍ നീട്ടിനല്‍കിയത്. ബിസിസിഐ ഉപദേശക സമിതിയുടെ നിര്‍ദേശപ്രകാരമാണ് ദ്രാവിഡിനെ വീണ്ടും പരിശീലകനാക്കിയത്.

Share this article

Tagged under

Related items

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.