23 മെഗാപിക്സൽ; 6 ജിബി റാം; ഇത്തവണ നോക്കിയ ഞെട്ടിക്കും!

സ്മാർട്ട്ഫോൺ വിപണിയിലെ തരംഗമായി മാറിയ ആൻഡ്രോയ്ഡ് ഒഎസ് ഹാൻഡ്സെറ്റുകൾ പുറത്തിറക്കി വിപണി തിരിച്ചുപിടിക്കാൻ എത്തുകയാണ് നോക്കിയ.

നേരത്ത പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഡി1സി എന്ന പേരിലാണ് നോക്കിയ ആൻഡ്രോയ്ഡ് ഫോൺ പുറത്തിറക്കുന്നത്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് ഡി1സിയുടെ കൂടെ ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകൾ അവതരിപ്പിക്കാനും നോക്കിയക്ക് പദ്ധതിയുണ്ടെന്നാണ്.

6 ജിബി റാം, സ്നാപ്ഡ്രാഗണ്‍ 835 എസ്ഓസി പ്രോസസര്‍, സീസ് ലെന്‍സോട് കൂടിയ 23 മെഗാപിക്സല്‍ പിന്‍ക്യാമറ തുടങ്ങിയ സവിശേഷതകളോടെയാകും നോക്കിയയുടെ ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണിന്റെ വരവെന്നാണ് ചൈനീസ്‌ വെബ്‌സൈറ്റായ ടിപ്സ്റ്റര്‍ അവകാശപ്പെടുന്നത്. 5.2 ഇഞ്ച്‌ അല്ലെങ്കില്‍ 5.5 ഇഞ്ച്‌ 2K (ക്യുഎച്ച്ഡി) ഡിസ്പ്ലെയാകും ഈ ഫോണിനു ഉണ്ടാകുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മുന്‍ നോക്കിയ മോഡലുകള്‍ പോലെ സീസ് ലെന്‍സോടു കൂടിയ പ്രധാന ക്യാമറ തന്നെയാണ് നോക്കിയയുടെ ഫ്ലാഗ്ഷിപ്‌ ആന്‍ഡ്രോയ്ഡ് ഫോണിന്റെ പ്രധാന സവിശേഷത. ആന്‍ഡ്രോയ്ഡ് 7.0 നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിലാകും ഇതിന്റെ പ്രവര്‍ത്തനം. വെള്ളം കയറാത്ത മെറ്റല്‍ യുണിബോഡി ഡിസൈനിലാകും നോക്കിയയുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണ്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മെറ്റല്‍ ബോഡിയോടു കൂടിയ നോക്കിയ ഫോണിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഓഫ്‌ ചെയ്ത നിലയിലുള്ള ഡിസ്പ്ലേ ഫോണിന്റെ സവിശേഷതകളെക്കുറിച്ച് അധിക സൂചനകളൊന്നും നല്‍കുന്നില്ല.

ഫെബ്രുവരി 27 ന് ബാഴ്സലോണയില്‍ നടക്കുന്ന എംഡബ്ല്യൂസി 2017 ൽ നോക്കിയ സ്മാര്‍ട്ട്‌ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. എച്ച്എംഡി ഗ്ലോബല്‍ എന്ന ഫിന്നിഷ് കമ്പനിയ്ക്കാണ് നോക്കിയ ബ്രാന്‍ഡ്‌ നെയിം ഉപയോഗിക്കാനുള്ള സമ്പൂര്‍ണ അവകാശമുള്ളത്. അടുത്തിടെ ഇവര്‍ നോക്കിയ 150, നോക്കിയ 150 ഡ്യുവല്‍ സിം എന്നിങ്ങനെ രണ്ട് മോഡലുകള്‍ പുറത്തിക്കിയിരുരുന്നു. അടുത്ത വര്‍ഷം ആദ്യപാദത്തോടെ ഈ ബേസിക് ഫോണുകള്‍ തിരഞ്ഞെടുത്ത വിപണികളില്‍ ലഭ്യമാകുമെന്നാണ് അറിയുന്നത്.

വ്യത്യസ്തമായ വാർത്തകൾ വായിക്കാം...

 

Share this article

Tagged under

Related items

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.