ഫിംഗർപ്രിന്റ് ഫോണുള്ള സാധാരണക്കാർക്ക്! 'ഭീം ആപ്പ്' ഒരു തട്ടിപ്പ് ആപ്പോ? തീർച്ചയായും വായിക്കു!

സാധാരണക്കാരനെ വരെ ഡിജിറ്റല്‍ ഇടപാടിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറത്തിറക്കിയ ‘ഭീം ആപ്പി’നെതിരെ സംശയങ്ങളുമായി സോഷ്യല്‍ മീഡിയ.

രാജ്യത്തെ സാധാരണ ജനങ്ങളെ ലക്ഷ്യംവെച്ചാണെന്ന് പറയുമ്പോഴും ഈ ആപ്പ് ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് അധിഷ്ടിത സ്മാര്‍ട്ട് ഫോണുകളിലേ പ്രവര്‍ത്തിക്കൂ. ഇത്തരം സാങ്കേതികത്വം ആവശ്യമാണെന്നിരിക്കെ സാധാരണക്കാരെ ഈ ആപ്പ് എങ്ങിനെ ലക്ഷ്യം വെക്കാനാണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മാത്രമല്ല തള്ളവിരല്‍ ഉപയോഗിച്ച് സാധാരണക്കാരന് പണം കൈമാറാമെന്നാണ് ഈ ആപ്പ് പുറത്തിറക്കിയ ചടങ്ങില്‍ മോദി പറഞ്ഞത്. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഇല്ലാത്ത സ്മാര്‍ട്ട് ഫോണുകളില്‍ അപ്പോഴിത് എങ്ങിനെ പ്രവര്‍ത്തിക്കുമെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സൗകര്യമുള്ള ഫോണുകള്‍ രാജ്യത്ത് പ്രചാരത്തില്‍ വരുന്നതേയുള്ളൂ എന്ന കാര്യവും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ ക്യു.ആര്‍ കോഡിന്റെ ഉപയോഗമടക്കം ഭീം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യമുണ്ട്. ഇത്രയും സാങ്കേതികത്വം നിറഞ്ഞ കാര്യങ്ങള്‍ രാജ്യത്തെ സാക്ഷരതപോലുമില്ലാത്ത ഇടങ്ങളിലെ സാധാരണക്കാര്‍ എങ്ങിനെ പ്രയോഗിക്കുമെന്നും സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നു. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത പാവങ്ങള്‍ എങ്ങിനെ സ്മാര്‍ട്ട് ഫോണ്‍ വഴി ക്യാഷ്‌ലെസ് വിപ്ലവത്തിന്റെ ഭാഗമാകുമെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നുണ്ട്.

ഭീം ആപ്പ് ഉപയോഗിക്കുന്ന കച്ചവടക്കാര്‍ ഈ ആപ്പ് ആദ്യം തങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇതോടൊപ്പം ഒരു ബയോമെട്രിക് റീഡര്‍ മെഷീനും വാങ്ങേണ്ടി വരും. ഭീം ആപ്പിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സ്ഥാപനത്തിലെത്തുന്ന ഉപഭോക്താവും ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ആധാര്‍ കാര്‍ഡ് നമ്പര്‍ അതില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഏത് ബാങ്കിലൂടെയാണോ പണം കൈമാറുന്നത് ആ ബാങ്കിന്റെ വിവരവും ആപ്പില്‍ ചേര്‍ക്കണം.

ഭീം ആപ്പ് ഉപയോഗിച്ചുള്ള പണമിടപാടില്‍ വണ്‍ ടൈം പാസ്‌വേര്‍ഡിനും എ.ടി.എം പിന്‍നമ്പറിനും പകരം ഫിംഗര്‍ പ്രിന്റാണ് പാസ് വേര്‍ഡായി ഉപയോഗിക്കപ്പെടുക. പണം ഡിജിറ്റലായി കൈമാറുന്നതിനായി ഉപഭോക്താവ് ബയോമെട്രിക് റീഡറില്‍ കൈവിരല്‍ അമര്‍ത്തണം.

വിരലടയാളവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച് ഭീം ആപ്പ് രണ്ടും ഒരാള്‍ തന്നെ എന്നുറപ്പാക്കും. ആധാര്‍ അധിഷ്ഠിതമായാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും പണം വ്യാപാരിയുടെ അക്കൗണ്ടിലേക്ക് മാറ്റും. ഭീം ആപ്പ് വഴി കൈമാറാവുന്ന പണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ട്രാന്‍സാക്ഷനില്‍ 10,000 രൂപയും പ്രതിദിനം 20,000 രൂപയുമാണ് ആപ്പിലെ പരിധി.

വ്യത്യസ്തമായ വാർത്തകൾ വായിക്കാം...

 

Share this article

Tagged under

Related items

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.