ഫ്ലിപ്കാർട്ട് വഴി ആപ്പിൾ ഫോണുകൾക്ക് വമ്പിച്ച വിലക്കുറവ് ...

ഫ്ലിപ്കാർട്ടും ആപ്പിളും ചേർന്ന് നടത്തുന്ന ആപ്പിൾ ഫെസ്റ്റിൽ ഐഫോണുകൾക്ക് വൻ ഓഫർ. ഐഫോൺ 7 മുതൽ ഐഫോൺ 5 എസിനു

വരെ വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 7 ന് 5000 രൂപയും, ഐഫോണ്‍ 6 ന് 7990 രൂപയും വിലക്കുറവ് നൽകുന്നുണ്ട്. ഐഫോൺ 7 32ജിബി, 128 ജിബി, 256 ജിബി  പതിപ്പുകള്‍ക്ക് യഥാക്രമം 55,000, 65,000, 75,000 രൂപയ്ക്ക് ലഭിക്കും.

ഇതിനു പുറമെ ഫ്ലിപ്കാർട്ട് നൽകുന്ന എക്സേഞ്ച് ഓഫർ 20,000 രൂപയാണ്. ആക്സിസ് ബാങ്കിന്റെ ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 5 ശതമാനം ഇളവും നൽകും. എന്നാൽ ഐഫോൺ 7 പ്ലസ് ഐഫോൺ 6 എസ് ഹാൻഡ്സെറ്റുകൾക്ക് ഓഫർ പ്രഖ്യാപിച്ചിട്ടില്ല. ഈ ഫോണുകള്‍ക്ക് ഫ്ലിപ്കാർട്ടിന്റെ 23,000 രൂപ വരെ എക്സേഞ്ച് ഓഫർ ലഭിക്കും.


ഐഫോൺ 6 ,16 ജിബിയ്ക്ക് 5000 രൂപ ഇളവ് നൽകുന്നുണ്ട്. എക്സേഞ്ച് ഓഫറായി 24,000 രൂപയുടെ ഇളവും ലഭിക്കും. അതേസമയം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന ഐഫോൺ 5 എസ് ഫ്ലിപ്കാർട്ട് ആപ്പിൾ ഫെസ്റ്റിൽ കേവലം 4,999 രൂപയ്ക്ക് ലഭിക്കും. 19,999 രൂപ വിലയുള്ള ഹാൻഡ്സെറ്റിനു ഫ്ലിപ്കാർട്ട് 15,000 രൂപ വരെ എക്സേഞ്ച് ഓഫറും നൽകുന്നുണ്ട്. ഇതോടെ 4999 രൂപ നൽകിയാൽ ഐഫോൺ 5എസ് സ്വന്തമാക്കാം. ആപ്പിള്‍ വാച്ചുകൾക്കും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.

Last modified on 12/01/2017

Share this article

Tagged under

Related items

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.